---
title: "കണ്ണൂരിൽ സി പി എം പ്രവർത്തകൻ്റെ വീടിന് നേരെ നടന്ന ബോംബേറ് ; സൂചനയൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പി പൊലീസ്"
english_title: "CPM worker's house bombed in Kannur; Police groping in the dark without getting any clue"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104630/CPM worker's house bombed in Kannur; Police groping in the dark without getting any clue"
published_at: "2023-03-23T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bc7569f72f_images_(1).jpeg"
keywords: []
---

# കണ്ണൂരിൽ സി പി എം പ്രവർത്തകൻ്റെ വീടിന് നേരെ നടന്ന ബോംബേറ് ; സൂചനയൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പി പൊലീസ്

> **Lead Summary:**  കണ്ണൂർ കല്ല്യാശേരി സെന്ററിൽ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ പി. സജീവന്റെ വീടിന് നേരെ നടന്ന ബോംബേറിൽ സൂചനയൊന്നും ലഭിക്കാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു.

## Article Content

 കണ്ണൂർ കല്ല്യാശേരി സെന്ററിൽ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ പി. സജീവന്റെ വീടിന് നേരെ നടന്ന ബോംബേറിൽ സൂചനയൊന്നും ലഭിക്കാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് ബോംബേറ് നടന്നത്. സി.പി.എം അനുഭാവിയായ സജീവന്റെ വീടിന്റെ ജനൽചി ല്ലുകൾ ബോംബേറിൽ തകർന്നിരുന്നു. സ്റ്റീൽ ബോംബാണ് എറിഞ്ഞത്.

സംഭവത്തിൽ ദുരൂഹത യേറിവരികയാണ്. രാഷ്ട്രീയ പകയിൽ ആണ് ബോംബെറിഞ്ഞതെന്ന് സ്ഥിരീകരിക്കാനാവാത്ത അവസ്ഥയിലാണ് പൊലീസ്. സി.സി. ടി.വി ദൃശ്യങ്ങളൊക്കെ പരിശോധിച്ച ങ്കിലും പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലെന്നാണ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104630/CPM worker's house bombed in Kannur; Police groping in the dark without getting any clue)